പ്രിയമുള്ളവരേ,
ഏതുപ്രായത്തിലുമാകട്ടെ യാത്രചെയ്യാൻ ഇഷ്ടമില്ലാത്തവർ ആരും കാണില്ലായെന്നുതന്നെ പറയാം.മാനസികോല്ലാസവും, അറിവും ആർജ്ജിക്കാൻ യാത്രകൾ വളരെയധികം ഫലപ്രദമാണ്. കുട്ടികൾ പുറംകാഴ്ചകൾ കാണാൻ വളരെ അധികം ആഗ്രഹിക്കുന്നവരാണ് . പ്രകൃതിനടത്തം ശീലമാക്കാൻ അവർക്ക് കൂട്ടായി മാറണം . പ്രകൃതി നിരീക്ഷണത്തിന്റെ പ്രാധാന്യം ചെറു പ്രായം മുതൽ തന്നെ കുട്ടികൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണം. നാം ചുറ്റുപാടും കാണുന്നതെല്ലാം ആസ്വദിക്കുകയും, ആവശ്യമുള്ളവ മാത്രം സ്വീകരിക്കുകയും ചെയ്യണം.ദീർഘ ദൂര യാത്രയെക്കാളും ഏറ്റവും കൂടുതൽ ആസ്വാദ്യകരമാകുന്നത് അടുത്തുള്ള യാത്രകളായിരിക്കാം. നാം നടത്തുന്ന ഓരോ യാത്രയും പഞ്ചേന്ദ്രിയങ്ങൾ ഫലപ്രദമായി ഉപയോഗിച്ച്, ആസ്വദിച്ചു കൊണ്ടായിരിക്കണം. കൃത്യമായ മുന്നൊരുക്കം ഓരോ യാത്രയിലും ഉണ്ടായിരിക്കണം.
മനസ്സും, ശരീരവും ഊർജ്ജസ്വലമാകാൻ യാത്രകൾ ഫലപ്രദമാണ്. എന്നാൽ ജീവിതമാകുന്ന യാത്ര സുഖദുഃഖ സമ്മിശ്രമാണ്. ജീവിത യാത്രയിൽ ഒരിക്കലും പുറകോട്ട് നോക്കി സങ്കടപ്പെടരുത്.നമുക്ക് സഞ്ചരിക്കാനുള്ളത് മുന്നോട്ടാണ്. സധൈര്യം യാത്ര തുടരുക. മാനസികസംഘർഷങ്ങളും, വിഷമതകളും നേരിടേണ്ട സാഹചര്യങ്ങളിൽ ഇഷ്ടമുള്ള സ്ഥലങ്ങളിലേയ്ക്ക് യാത്രപോകുന്നത് ഒരു പരിധിവരെ മാനസിക സംഘർഷം കുറയ്ക്കാൻ വഴിയൊരുക്കും. രക്ഷിതാക്കൾ കുട്ടികളോടൊപ്പം അവധിദിവസങ്ങളിൽ കുഞ്ഞു യാത്രകൾ നടത്തുന്നത് അവരുടെ ശാരീരികവും, മാനസികവുമായ ഉന്മേഷത്തിനും, ഉല്ലാസത്തിനും ഗുണം ചെയ്യുമെന്നോർമ്മിപ്പിക്കട്ടെ .