എൻ.പി. ചെല്ലപ്പൻ നായർ ഓർമ്മദിനം

GJBSNMGL
0
കഥകളെ ചരിത്രവുമായി കൂട്ടിയിണക്കി കഥയുംചരിത്രവും ഒരു പോലെ വായനക്കാരിലേയ്ക്ക് സന്നിവേശിപ്പിക്കുന്ന ഒരു പ്രത്യേക ശൈലിയുടെ ഉടമയായിരുന്നു എൻ.പി. ചെല്ലപ്പൻ നായർ .1903 ൽ മാവേലിക്കരയിൽ ജനിച്ച പ്രശസ്ത മലയാള നാടകകൃത്തും ചെറുകഥാകൃത്തുമായിരുന്നു അദ്ദേഹം. ധാരാളം നാടകങ്ങൾ ഇദ്ദേഹം എഴുതി സംവിധാനം ചെയ്യുകയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മനോഹരവും ലളിതവുമായ ശൈലിയിലായിരുന്നു ഇദ്ദേഹത്തിന്റെ രചനകൾ. സമകാലിക രാഷ്ട്രീയത്തെപ്പറ്റിയുള്ള വിമർശനം അദ്ദേഹത്തിന്റെ കൃതികളിൽ കാണാൻ സാധിക്കും. ജനവിരുദ്ധമായ എന്തിനേയും അദ്ദേഹം വിമർശിക്കുമായിരുന്നു. ഒരു ചരിത്ര പണ്ഡിതനുംകൂടിയായിരുന്ന ഇദ്ദേഹം പുരാതന കേരള ചരിത്രത്തെപ്പറ്റി ഉപന്യാസങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹാസ്യസാഹിത്യരചനകളും ഇദ്ദേഹം നടത്തിയിട്ടുണ്ട്. ഗൗരവമുള്ള സാമൂഹ്യപ്രശ്നങ്ങളെ നർമ്മബോധത്തോടെ ആവിഷ്കരിച്ചിട്ടുണ്ട്. സാമൂഹികവിമർശനവും കുറിക്കുകൊള്ളുന്ന ഫലിതവും ശ്രദ്ധേയമാണ്. സ്വന്തം അനുഭവങ്ങളെ പ്രമേയമാക്കിയാണ് കഥകളേറെയും എഴുതിയിട്ടുള്ളത്. ഫലിതവും പരിഹാസവും നിറഞ്ഞ എൻ.പി.യുടെ കഥകൾ കാലികപ്രാധാന്യമുള്ളതാണ്. വഴിവിളക്കുകൾ, കാട്ടുപൂച്ചകൾ തുടങ്ങിയവ പ്രധാനകൃതികളാണ്. 1972 ൽ അദ്ദേഹം അന്തരിച്ചു.

Post a Comment

0Comments
Post a Comment (0)