മലയാളത്തിലെ ഒരുകാലത്തെ പ്രഗല്ഭനായ നാടകനടനും ഗായകനുമായിരുന്നു അഗസ്റ്റിൻ ജോസഫ് ഭാഗവതർ എന്ന പേരിൽ വിഖ്യാതനായിരുന്ന കെ.എ. ജോസഫ് (മാർച്ച് 24, 1912 - ഫെബ്രുവരി 3, 1965). ഗാനഗന്ധർവ്വൻ കെ. ജെ. യേശുദാസിന്റെ പിതാവും മറ്റൊരു പ്രമുഖ ഗായകനായ വിജയ് യേശുദാസിന്റെ പിതാമഹനുമായിരുന്നു ഇദ്ദേഹം.
1930കളോടെ ആരംഭത്തോടുകൂടി നാടകലോകത്തെത്തിയ അഗസ്റ്റിൻ ജോസഫ് അക്കാലത്തെ പ്രമുഖനാടകപ്രവർത്തകനായിരുന്ന ഓച്ചിറ വേലുക്കുട്ടിയുടെ നേതൃത്വത്തിലുള്ള ട്രൂപ്പിൽ അംഗമായി. 'മിശിഹാചരിത്രം', 'സത്യവാൻ സാവിത്രി', 'ഹരിശ്ചന്ദ്രൻ' തുടങ്ങിയ നാടകങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. ഘനഗംഭീരശബ്ദത്തിനുടമയായിരുന്ന അഗസ്റ്റിൻ ജോസഫ് ഭാഗവതർക്ക് നാടകത്തിൽ അഭിനയിയ്ക്കുമ്പോഴും പാടുമ്പോഴും ഉദ്ദേശിച്ച വികാരക്ഷോഭങ്ങൾ കാഴ്ചവയ്ക്കാനുള്ള കഴിവുണ്ടായിരുന്നു. ഒരുകാലത്ത് അദ്ദേഹം ആലപിച്ച 'മരക്കുരിശേ' എന്ന ക്രിസ്തീയഭക്തിഗാനം കേരളത്തിലുടനീളമുള്ള ക്രൈസ്തവദേവാലയങ്ങളിൽ രാവിലെയും വൈകുന്നേരവും മുഴങ്ങിക്കേൾക്കാമായിരുന്നു.
പിന്നീട് ഓച്ചിറ വേലുക്കുട്ടിയുടെ ട്രൂപ്പിൽ നിന്ന് രാജിവച്ച് മറ്റൊരു നാടകപ്രവർത്തകനായ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരുമായിച്ചേർന്ന് സ്വന്തമായൊരു നാടകട്രൂപ്പുണ്ടാക്കി. 1942 വരെ ഇത് നീണ്ടുനിന്നു. അതിനുശേഷം അദ്ദേഹം ഓച്ചിറ പരബ്രഹ്മോദയം തിയറ്റേഴ്സിന്റെ മുഖ്യനടനായി മാറി.