ആധുനികകാലം ഇന്റർനെറ്റ് വിപ്ലവത്തിന്റെ കാലമാണ്. ഇന്റർനെറ്റ് ഇല്ലാതെ ഒരു ദിനത്തെപ്പറ്റി ചിന്തിക്കാൻ പോലും കഴിയാത്ത തലമുറയാണ് ഇന്നുള്ളത് .വയസ് അമ്പതുകളും അതിനു മുകളിലും എത്തിയവർക്ക് തങ്ങളുടെ ചെറുപ്പകാലത്ത് ഇന്റർനെറ്റ് ഉപയോഗിക്കാതെ എങ്ങനെ ജീവിക്കാൻ കഴിഞ്ഞു എന്ന് ആശങ്കയോടെയോ അദ്ഭുതത്തോടെയോ അഭിമാനത്തോടെയോ ഒക്കെ മാത്രം ചിന്തിയ്ക്കാൻ കഴിയുന്ന ഒരു കാലം.
ഡിജിറ്റൽ ഡിനൈഡ് തുടങ്ങിയ ഓമനപ്പേരുകളൊക്കെ ഉണ്ടെങ്കിലും ഒട്ടും പ്രാധാന്യം കുറയ്ക്കാൻ പറ്റാത്ത, ഇന്നിന്റെ ആവശ്യകാര്യങ്ങളിൽ ഒന്നായി ഇന്റർനെറ്റ് മാറിക്കഴിഞ്ഞിരിക്കുന്നു. അതു തന്നെയാണ് സുരക്ഷിത ഇന്റർനെറ്റ് ദിനദിനാചരണത്തിന്റെ പ്രാധാന്യത്തിനു പിന്നിലെ ചാലകശക്തിയും. മനുഷ്യ ജീവിതത്തിന്റെ ചെറുതും വലുതുമായ എല്ലാ രംഗങ്ങളെയും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇന്റർനെറ്റ് സ്വാധീനിക്കുന്നുണ്ട്. അക്കാരണത്താൽഇന്റർനെറ്റ് രംഗത്ത് ഉണ്ടായേക്കാവുന്ന ഏതൊരു അപകടവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നത് സ്പഷ്ടം.
സുരക്ഷിതവും ഉത്തരവാദിത്ത പൂർണവുമായ ഇന്റർനെറ്റ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെബ്രുവരി മാസത്തെ രണ്ടാമത്തെ ആഴ്ചയിലെ രണ്ടാം ദിനമായ ഇന്ന് ( 2024 ഫെബ്രുവരി 6 ) സുരക്ഷിത ഇൻ്റർനെറ്റ് ദിനമായി ആചരിക്കുന്നത്.
സുരക്ഷ നാം ഓരോരുത്തരുടേയും അവകാശമാണെന്നും മറ്റേതൊരു രംഗത്തെയും പോലെ ഒളിഞ്ഞിരിയ്ക്കുന്ന ചതിക്കുഴികൾ ഈ രംഗത്തും ഉണ്ടായിരിക്കുമെന്നും തിരിച്ചറിവുണ്ടാകേണ്ടത് ഓരോ വ്യക്തിക്കുമാണ്. ശാസ്ത്രസാങ്കേതിക വിദ്യകളും മറ്റ് ഘടകങ്ങളും മനുഷ്യന്റെ നന്മയ്ക്കായി മാറ്റിയെടുക്കേണ്ടവയാണെന്നും അവയുടെ അടിമകളല്ല പിന്നെയോ ഉടമകളാണെന്നും ബോധ്യമുണ്ടാവണം. ഇതാണ് ഈ ദിനാചരണത്തിൻ്റെ ലക്ഷ്യം.