
എയ്ഡ്സിനു കാരണമാകുന്ന എച്ച്ഐവി വൈറസിനെ കണ്ടെത്തിയ ഫ്രഞ്ച് ശാസ്ത്രനാണ് ലുക് മൊണ്ടാഗ്നിയർ . പാരിസ് സർവകലാശാലയിൽ നിന്നു മെഡിക്കൽ ബിരുദം നേടിയ അദ്ദേഹം പാസ്ചർ സർവകലാശാലയിലെ മുൻ ഗവേഷകനായിരുന്നു. മറ്റൊരു ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഫ്രാങ്കോയിസ് ബാരെ സിനൂസിക്കൊപ്പമാണ് ലുക് മൊണ്ടാഗ്നിയർ എച്ച്ഐവി വൈറസ് കണ്ടെത്തിയത്. ഇരുവർക്കും ഇതിന് 2008 ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം ലഭിച്ചു. കൊറോണ വൈറസ് ലബോറട്ടറിയിൽ നിന്നു പുറത്തുചാടിയതാണെന്ന വാദക്കാരനായിരുന്നു ലുക് മൊണ്ടാഗ്നിയർ. ഇത് വൻ വിവാദം സൃഷ്ടിച്ചിരുന്നു.