സരോജിനി നായിഡുവിന്റെ ഓർമ്മദിനം

GJBSNMGL
0
മാര്‍ച്ച് 2..സരോജിനി നായിഡുവെന്ന പകരം വെയ്ക്കാനില്ലാത്ത വനിതാ പോരാളിയുടെ ചരമവാര്‍ഷിക ദിനമാണിന്ന്. സമരവും സാഹിത്യവും ഉള്‍പ്പെടെ പങ്കാളിയായ ഓരോ മേഖലയിലേയും നേട്ടങ്ങള്‍ ചരിത്രത്തില്‍ കോറിയിട്ടാണ് 1949ൽ സരോജിനി ലോകത്തോട് വിടപറഞ്ഞത്. വാനമ്പാടിയെന്നും ഭാരതകോകിലമെന്നും അറിയപ്പെടുന്ന സരോജിനി നായിഡുവിന്റെ കരുത്തുറ്റ വ്യക്തിത്വം വരും തലമുറകള്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്നതാണ്. ഈ ദിനത്തിലൂടെ ആ ധീര വനിത കാലങ്ങള്‍ക്കപ്പുറം നിന്നുകൊണ്ട് പകര്‍ന്നുതന്ന ശക്തിയെ ഓരോരുത്തരുടേയും മനസ്സില്‍ ഉറപ്പിക്കേണ്ടതാണ്.
സരോജിനി ചതോപാദ്ധ്യായ എന്നായിരുന്നു സരോജിനി നായിഡുവിന്റെ ആദ്യ പേര്. കവിത്വത്തിനപ്പുറം കരുത്തുറ്റ നിലപാടും തീരുമാനങ്ങളും ഉണ്ടായിരുന്ന സരോജിനി പിന്നീട് ഭാരത കോകിലമെന്നും ഇന്ത്യയുടെ വാനമ്പാടി എന്നും അറിയപ്പെട്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ ഇന്ത്യന്‍ വനിതാ പ്രസിഡന്റായിരുന്നു സരോജിനി നായിഡു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവര്‍ണറും അവരായിരുന്നു.
1924ല്‍ കാണ്‍പൂരില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനത്തില്‍ നായിഡുവിനെ അധ്യക്ഷയാക്കി. സ്വാതന്ത്ര്യ ലബ്ധിയെത്തുടര്‍ന്ന് യു.പിയിലെ ഗവര്‍ണറായി നായിഡു നിയമിക്കപ്പെട്ടു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവര്‍ണറായിരുന്നു സരോജിനി നായിഡു. പദ്യഗദ്യസാഹിത്യരംഗത്തെ സംഭാവനകള്‍ മാനിച്ച്, ഗാന്ധിജി 'ഭാരതകോകിലം' എന്ന പേര് നല്‍കി ആദരിച്ചു.
1905ല്‍ ആദ്യ കവിതാ സമാഹാരമായ 'ദ ഗോള്‍ഡന്‍ ത്രെഷോള്‍ഡ്' പ്രസിദ്ധീകരിച്ചു. പുലരിയുടെ തൂവലുകള്‍, ഒടിഞ്ഞ ചിറക്, ബേഡ് ഓഫ് ദ ടൈം എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍. ഇന്ത്യന്‍ ഇംഗ്ലീഷ് കാവ്യലോകത്തെ മികച്ച രചനകള്‍ക്കുടമയായ ഇവരുടെ കവിതകളുടെ സമ്പൂര്‍ണസമാഹാരമാണ് രാജകീയമുരളി. ദി ഇന്ത്യന്‍ ലേഡീസ് മാഗസിനിലാണ് ഇവരുടെ ആദ്യകാല കവിതകളേറെയും പ്രസിദ്ധീകരിക്കപ്പെട്ടത്.

Post a Comment

0Comments
Post a Comment (0)