
രണ്ടുപേരും സാധാരണ കര്‍ഷകരായിരുന്നു. മരണശേഷം ദൈവം അവരോട് ചോദിച്ചു: നിങ്ങള്‍ക്ക് കഴിഞ്ഞ ജന്മത്തില്‍ നഷ്ടമായത് എന്താണ്? അടുത്ത ജന്മത്തില്‍ ആരാകണം? ഒന്നാമന്‍ പറഞ്ഞു: കഴിഞ്ഞ ജന്മത്തില്‍ അങ്ങെനിക്കൊരു മോശം ജീവിതമാണ് നല്‍കിയത്. മിക്കവാറും പട്ടിണിയായിരുന്നു. നല്ല വസ്ത്രം പോലും ഉണ്ടായിരുന്നില്ല. ഒന്നും മിച്ചംവെക്കാനുമായില്ല. അതുകൊണ്ട് ഇനിയുള്ള ജന്മത്തില്‍ എല്ലായിടത്തുംനിന്നും പണം ലഭിക്കുന്ന ആരെങ്കിലുമാകണം. രണ്ടാമന്‍ പറഞ്ഞു. ഞാന്‍ വളരെ സന്തോഷത്തോടെയാണ് ജീവിച്ചത്. ഒരു ദിവസം വീട്ടില്‍ ആഹാരം ചോദിച്ചുവന്നയാള്‍ക്ക് ഭക്ഷണം നല്‍കാന്‍ എനിക്ക് സാധിച്ചില്ല. അതിനാല്‍ അടുത്തജന്മത്തിലെങ്കിലും ആരെയും നിരാശപ്പെടുത്താത്ത ആരെങ്കിലുമായാല്‍മതി. അങ്ങനെ അടുത്ത ജന്മത്തില്‍ ഒന്നാമന്‍ യാചകനും രണ്ടാമന്‍ സമ്പനനുമായിതീര്‍ന്നു എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തവരെപോലെ ജീവിക്കുന്നവരും ഒന്നുമില്ലാതിരുന്നിട്ടും എല്ലാമുളളവരെപോലെ ജീവിക്കുന്നവരുമുണ്ട്. ഉളളതിന്റെ സമൃദ്ധിയില്‍ ജീവിക്കാനറിയില്ല എന്നത് ഒരു കുറവ് തന്നെയാണ്. എപ്പോഴും ഇല്ലാത്തവയുടെ പട്ടികമാത്രമായിരിക്കും ഇത്തരക്കാരുടെ കയ്യില്‍. എന്നാല്‍ അധികമൊന്നുമില്ലാതിരുന്നിട്ടും ഉള്ളതെല്ലാം അതാതിന്റെ ഔചിത്യത്തില്‍ ഉപയോഗിക്കുന്നവരുണ്ട്.. അവരാണ് യഥാര്‍ത്ഥത്തില്‍ ജീവിതത്തെ ആഘോഷകരമാക്കുന്നത്. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെയാണ് എല്ലാ പരോപകാരപ്രവൃത്തികളും ആരംഭിക്കുന്നത്. അതുകൊണ്ട് ഉളളതില്‍ സമ്പന്നരാകാം.. ആ സമ്പന്നതയെ ആഘോഷമാക്കാം - ശുഭദിനം.
കവിത കണ്ണന്‍