ഒരു സോവിയറ്റ് ബഹിരാകാശസഞ്ചാരിയാണ് യൂറി അലക്സെയ്‌വിച് ഗഗാറിൻ . 1934 മാർച്ച് 9ന് ക്ലുഷിനോ ഗ്രാമത്തിൽ ജനിച്ചു. ഇന്നത്തെ റഷ്യയിലെ സ്മൊളൻസ്ക് ഒബ്ലാസ്റ്റിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.
1961 ഏപ്രിൽ 12ന് ഇദ്ദേഹം ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യനായി. ഭൂമിയെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യനും ഇദ്ദേഹമാണ്. ഇദ്ദേഹം പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെടുന്നു. വോസ്റ്റോക് 3കെഎ-2 എന്ന ബഹിരാകാശ വാഹനത്തിലായിരുന്നു ആ യാത്ര. ബഹിരാകാശസഞ്ചാര മേഖലയിലെ പ്രഥമദർശകൻ എന്ന നിലയിൽ ഇദ്ദേഹത്തിന് പല രാജ്യങ്ങളിൽനിന്നായി പല പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
1968 മാർച്ച് 27ന് ഒരു പരിശീലനപ്പറക്കലിനിടെ മോസ്കോയ്ക്കടുത്തുവച്ച് മിഗ് 15 വിമാനം തകർന്നുണ്ടായ അപകടത്തേത്തുടർന്ന് അന്തരിച്ചു .
1961, ഏപ്രിൽ 12 ന് യൂറി ഗഗാറിനാണ് ബഹിരാകാശ യാത്ര നടത്തിയ ആദ്യ മനുഷ്യൻ. ഈ യാത്രയുടെ വാർഷികദിനമായ ഏപ്രിൽ 12 ന് അന്താരാഷ്ട്ര മനുഷ്യ ബഹിരാകാശ ദിനമായി (ബഹിരാകാശ യാത്രദിനം) ആചരിക്കുന്നു.

ഇന്ത്യൻ സിനിമയിലെ ആദ്യ വനിത എന്നറിയപ്പെടുന്ന വ്യക്തിയാണ് ആദ്യ ഫാൽകെ പുരസ്കാരം നേടിയ, ദേവികാറാണി എന്ന് അറിയപ്പെടുന്ന ദേവിക റാണി ചൗധരി. ബോളിവുഡിന്റെ ആദ്യത്തെ സ്വപ്നസുന്ദരി യായി വിശേഷിക്കപ്പെടുന്ന വ്യക്തിയും ദേവിക റാണിയാണ്.
വിശാഖപട്ടണത്തിനടുത്ത് ഇന്നത്തെ ആന്ധ്രാപ്രദേശിലെ വാൾട്ടയറിൽ വളരെ സമ്പന്നവും പുരോഗമനപരവുമായിരുന്ന ഒരു ബംഗാളി കുടുംബത്തിലാണ് ദേവിക ജനിച്ചത്. മദ്രാസ് പ്രസിഡൻസിയുടെ ആദ്യ ഇന്ത്യൻ സർജൻ-ജനറലും, രബീന്ദ്രനാഥ് ടാഗോറിന്റെ അനന്തരവനും ആയിരുന്നു പിതാവ് കേണൽ മൻമഥാ നാഥ് ചൗധരി.
പത്മശ്രീ (1958), ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം (1970), സോവിയറ്റ് ലാൻഡ് നെഹ്രു അവാർഡ് (1990) എന്നിവയാണ് അവർക്ക് ലഭിച്ച പ്രധാന പുരസ്കാരങ്ങൾ.

ദക്ഷിണേന്ത്യയിലെ പ്രശസ്തനായ ഒരു സംഗീതസംവിധായകനായിരുന്നു എം. ബി. ശ്രീനിവാസൻ. എം.ബി.എസ്. എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു.
ഇന്നത്തെ ആന്ധ്രാപ്രദേശിലെ ചിത്തൂരിൽ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ 1925 സെപ്റ്റംബർ 19-ന് ജനിച്ചു. മനമധുരൈ ബാലകൃഷ്ണൻ ശ്രീനിവാസൻ എന്നാണ് മുഴുവൻ പേര്. അദ്ദേഹത്തിന്റെ പൂർവ്വികർ തമിഴ്‌നാട്ടിലെ മനമധുരൈ സ്വദേശികളായിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേരിന്റെ കൂടെ മനമധുരൈ എന്ന് വന്നത്.
കർണ്ണാടിക് സംഗീതത്തിലും ഹിന്ദുസ്താനിയിലും പാശ്ചാത്യ സംഗീതത്തിലും അറിവ് സമ്പാദിച്ച എം.ബി.എസ്. 1959-ഓടെ സിനിമാസംഗീതത്തിലേക്ക് പ്രവേശിച്ചു. തമിഴ് സിനിമയിലായിരുന്നു തുടക്കം. തമിഴിൽ ഏകദേശം ഒമ്പതോളം സിനിമകൾക്ക് സംഗീതം പകർന്നു.
പിന്നീട് രണ്ടുവർഷങ്ങൾക്ക് ശേഷം മലയാള സിനിമാഗാനലോകത്താണ് എം.ബി.എസിന്റെ പ്രശസ്തങ്ങളായ സൃഷ്ടികൾ ഉണ്ടായത്. 1961-ൽ പുറത്തിറങ്ങിയ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യം അദ്ദേഹം സംഗീതം പകർന്നത്. പി. ഭാസ്കരനായിരുന്നു രചന.
മലയാളി അല്ലാതിരുന്നിട്ടും വരികൾ എഴുതിയ ശേഷമാണ് അദ്ദേഹം സംഗീതം ചെയ്തിരുന്നത്. വരികളുടെ പ്രാധാന്യം നഷ്ടപ്പെടാതെ അർത്ഥത്തെ അങ്ങേയറ്റം ബഹുമാനിച്ചുകൊണ്ടുള്ള ലളിതമായ സംഗീത ശൈലിയാണ് അദ്ദേഹത്തിന്റെ ഒട്ടു മിക്ക ഗാനങ്ങളിലും ഉപയോഗിച്ചിട്ടുള്ളത്.
എം.ബി.എസിന്റെ പ്രശസ്തങ്ങളായ മിക്ക ഗാനങ്ങളും ഒ.എൻ.വി. യുമായുള്ള കൂട്ടുകെട്ടിൽ പിറന്നവയാണ്. 'ഒരു വട്ടം കൂടി...' (ചില്ല്), നിറങ്ങൾ തൻ നൃത്തം..(പരസ്പരം), ചെമ്പക പുഷ്പ...(യവനിക), എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ...(ഉൾക്കടൽ) എന്നിവ അവയിൽ ചിലതാണ് .ഹൃദയസ്തംഭനത്തെ തുടർന്ന് 1988 മാർച്ച് 9-ന് ലക്ഷദ്വീപിൽ വച്ച് എം.ബി. ശ്രീനിവാസൻ അന്തരിച്ചു.