പ്രിയമുള്ളവരേ,
നാമെല്ലാവരുടെ ജീവിതത്തിലും അവസരങ്ങൾക്ക് വളരെ അധികം പ്രാധാന്യമുണ്ട്.അവസരങ്ങൾ നാം എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും .... അത് വിജയത്തിലേയ്ക്കുള്ള ചവിട്ടുപടിയാണോ, അതോ പരാജയത്തിലേക്കുള്ള പാതയാണോ എന്ന് തീരുമാനിക്കുന്നത്.ലഭിക്കുന്ന അവസരങ്ങൾ,പഠനമാകട്ടെ, അല്ലാത്തതാകട്ടെ നാം ഒരിക്കലും പാഴാക്കാനും പാടില്ല. കുട്ടികൾക്കാണെങ്കിൽ പുതിയ പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടാനും, സ്വന്തം ചിന്തകളിലൂടെയും അനുഭവങ്ങളിലൂടെയും ഉരുത്തിരിയുന്ന സർഗ്ഗാത്മകപ്രവർത്തനങ്ങൾ നിർഭയമായി അവതരിപ്പിക്കാനുമുള്ള അവസരങ്ങൾ വീട്ടിലും, വിദ്യാലയത്തിലും നൽകണം. പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിച്ച അറിവുകൾ ഫലപ്രദമായി പ്രയോഗിക്കാനുള്ള അവസരങ്ങൾ നാം ഒരുക്കണം. കൂടുതൽ അറിവുകൾ ആർജ്ജിക്കാനും,അത് അനുയോജ്യമായ ഇടങ്ങളിൽ പ്രയോഗിക്കാനുമുള്ള അവസരങ്ങൾ നൽകുകയാണ് നാം മുതിർന്നവർ ചെയ്യേണ്ടത്. കുഞ്ഞിലെ നേടുന്ന അറിവുകൾ ഒരിക്കലും മറക്കില്ല. അതിനാൽ "കിട്ടിയ അവസരങ്ങളെ സദുപയോഗം ചെയ്യുക"...എന്ന ഒമർഖയ്യാമിന്റെ വാക്കുകൾക്ക് പ്രസക്തിയേറെയാണ് എന്നോർക്കുക. കുട്ടിക്കാലം മുതൽ തന്നെ പുതിയ അറിവുകൾ ആർജ്ജിക്കാനും,ഫലപ്രദമായി പ്രയോഗിക്കാനുമുള്ള സാഹചര്യം ഒരുക്കികൊടുക്കാൻ എല്ലാവരും ശ്രദ്ധിക്കണേ എന്നാശംസിച്ചു കൊണ്ട് ശുഭദിനം നേരുന്നു.