കണ്ണദാസിന്റെ ജന്മദിനം

GJBSNMGL
0
പ്രശസ്തനായ തമിഴ് കവിയും ഗാനരചയിതാവുമായിരുന്നു കണ്ണദാസൻ . പൊതുവെ അദ്ദേഹം അറിയപ്പെട്ടിരുന്നത് തന്നെ- കവിയരസ് എന്നായിരുന്നു. കവിയരസ് എന്നാൽ കവികളിലെ രാജാവ് എന്നർത്ഥം. ആയിരത്തോളം തമിഴ് സിനിമാഗാനങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1980-ൽ ചേരമാൻ കാതലി എന്ന വിവർത്തിത കഥയ്ക്ക് സാഹിത്യ അക്കാദമി അവാർഡും കിട്ടി. 1927-ൽ ജനിച്ച ഇദ്ദേഹത്തിന്റെ ശരിയായ പേര് 'മുത്തയ്യ' എന്നായിരുന്നു.കണ്ണദാസൻ 109 -ലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ 21 നോവലുകൾ, 'അർത്ഥമുള്ള ഹിന്ദു മതം' എന്ന പത്ത് വാല്യമുള്ള ലേഖന സംഹിത എന്നിവയുണ്ട്. 1944 -നും 1981-നുമിടക്ക് കണ്ണദാസന്റെ 4000-ത്തോളം കവിതകളും 5000-ത്തോളം ചലച്ചിത്ര ഗാനങ്ങളും പുറത്തു വന്നിട്ടുണ്ട്. അദ്ദേഹത്തിന് എട്ടാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കണ്ണദാസന്റെ നിരീക്ഷണ പാടവം, സാഹസികത എന്നിവ എടുത്തു പറയേണ്ട ഒന്നാണ് '

Post a Comment

0Comments
Post a Comment (0)