ജൂൺ 23നാണ് അന്താരാഷ്ട്ര വിധവാ ദിനം. വിധവകളുടെ പ്രശ്നങ്ങളിലേയ്ക്ക് ശ്രദ്ധ ആകർഷിക്കുന്നതിനും വിധവകളായ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനും വേണ്ടിയാണ് അന്താരാഷ്ട്ര വിധവാ ദിനം ആചരിക്കുന്നത്. വിധവകളുടെ ഉന്നമനത്തിനായി 2011 ജൂൺ 23 മുതലാണ് അന്താരാഷ്ട്ര വിധവ ദിനം ആചരിക്കാൻ തുടങ്ങിയത്.
ദശലക്ഷക്കണക്കിന് വിധവകളും അവരുടെ ആശ്രിതരും പല രാജ്യങ്ങളിലും നേരിടുന്ന ദാരിദ്ര്യവും അനീതിയും പരിഹരിക്കുന്നതിന് ഐക്യരാഷ്ട്രസഭ അംഗീകരിച്ച ദിനമാണിത്.
ഏഷ്യൻ രാജ്യങ്ങളിലെ വിധവകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ലൂംഭ ട്രസ്റ്റാണ് വിധവകളുടെ ദിനം ആചരിക്കുന്നത്. ബ്രിട്ടനിലെ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ ഭാര്യ ചെറി ബ്ലെയർ 2005ലാണ് ഈ സംഘടനയ്ക്ക് രൂപം നൽകിയത്.