ജൂലൈ 1... ദേശീയ ഡോക്ടേഴ്‌സ് ദിനം... 1991 മുതലാണ് ഡോക്ടേഴ്‌സ് ദിനം ആചരിച്ച് വരുന്നത്. മഹാമാരിയുടെ കാലത്ത് സ്വന്തം ജീവൻ ത്യജിച്ചും കുടുംബത്തെ അകറ്റി നിർത്തിയും നിസ്വാർത്ഥം പ്രവർത്തിച്ച ഒട്ടേറെ ഡോക്ടർമാരെ നമുക്കറിയാം. അവരെ ഓരോരുത്തരേയും ആദരിക്കാൻ കൂടിയുള്ള ദിനമാണ് ഇന്ന്. ജനങ്ങൾക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ അഹോരാത്രം പ്രവർത്തിച്ച ഡോ. ബി.സി റോയിയുടെ സ്മരണാർത്ഥമാണ് എല്ലാവർഷവും ജൂലൈ ഒന്നിന് രാജ്യത്ത് ഡോക്ടേഴ്‌സ് ഡേ ആചരിക്കുന്നത്.
പശ്ചിമബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയും ഡോക്ടറുമായിരുന്ന ബിദൻ ചന്ദ്ര റോയിയുടെ ഓർമ്മയ്ക്കായാണ് ജൂലൈ 1 ഡോക്ടേഴ്‌സ് ദിനമായി ആചരിക്കുന്നത്. അദ്ദേഹത്തിന്റെ ജന്മദിനവും ചരമദിനവും ഇതേ ദിവസമാണ്. 1991 ൽ കേന്ദ്രസർക്കാർ ജൂലൈ ഒന്നിന് ഡോക്ടേഴ്‌സ് ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്യുകയായിരുന്നു. 1882 ജൂലൈ ഒന്നിനാണ് ബിദൻ ചന്ദ്ര റോയി ജനിക്കുന്നത്. അദ്ദേഹം മരിക്കുന്നത് 1962 ജൂലൈ ഒന്നിനുമാണ്.
ഓരോ ജീവന്റേയും ക്ഷേമം ഉറപ്പാക്കാൻ ഡോക്ടർമാർ രാവും പകലും വിശ്രമമില്ലാതെ പ്രയത്‌നിക്കുകയാണ്. അതിനാൽ തന്നെ ഡോക്ടർമാരെയും അവരുടെ പ്രവർത്തനങ്ങളെയും ആദരിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു ഡോക്ടറുടെ പ്രവൃത്തിയെ അംഗീകരിക്കാനും അവരോട് ശരിയായി നന്ദി പറയാനും ഉപയോഗിക്കേണ്ട ദിവസം കൂടിയാണിന്ന്. ഓർക്കണേ..