ശുഭദിനം

GJBSNMGL
0
പ്രിയമുള്ളവരേ, ജീവിതത്തിൽ ഏത് കാര്യത്തിനായാലും മതിയായ തയ്യാറെടുപ്പ് അത്യന്താപേക്ഷിതമാണ്. പ്രവർത്തനങ്ങൾക്ക് കൃത്യമായ തയ്യാറെടുപ്പ് ഉണ്ടെങ്കിൽ സമയം ലാഭിക്കാനും ഭംഗിയായി പൂർത്തിയാക്കാനും കഴിയും. ചിട്ടയായ ജീവിതം നയിക്കുന്ന വ്യക്തികൾ സാധാരണയായി അവയുടെ ചുമതലകൾ, ലക്ഷ്യങ്ങൾ, ഉത്തരവാദിത്തങ്ങൾ എന്നിവ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും, സംഘടിപ്പിക്കുകയും ചെയ്യുന്നു. കുഞ്ഞു നാൾ മുതൽ തന്നെ കുട്ടികളിൽ ചിട്ട, ആസൂത്രണം എന്നിവയെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാൻ അധ്യാപകരും, രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതാണ് . "ഒരു മരം മുറിക്കാൻ എനിക്ക് ആറു മണിക്കൂർ സമയം തന്നാൽ അതിൽ നാല് മണിക്കൂറും മഴു മൂർച്ചപ്പെടുത്താൻ ആയിരിക്കും ഞാൻ ഉപയോഗിക്കുക".എന്ന എബ്രഹാം ലിങ്കന്റെ വാക്കുകളുടെ പ്രസക്തി ഇത് സൂചിപ്പിക്കുന്നു... കൃത്യമായ ആസൂത്രണം ഉണ്ടെങ്കിൽ പകുതി ജോലി പൂർത്തിയാക്കിയതിനു സമമാണ്. മത്സരപരീക്ഷകളിലും മറ്റും മികച്ച തയ്യാറെടുപ്പോടെ പരീക്ഷയെ അഭിമുഖീകരിച്ചാൽ ഉന്നത വിജയം കരസ്ഥമാക്കാൻ കഴിയുമെന്നതിൽ സംശയമില്ല. ഇന്ന് ജൂൺ 27. കഠിനാധ്വാനവും, ആത്മവിശ്വാസവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോല്പിച്ച അമേരിക്കൻ വനിതയായ ഹെലൻ കെല്ലറുടെ ജന്മദിനം കൂടിയാണിന്ന്. 'പത്തൊൻപതു മാസം മാത്രം പ്രായമുള്ളപ്പോൾ കാഴ്ച ശക്തിയും, കേൾവി ശക്തിയും നഷ്ട്ടപ്പെട്ട, അവർ സ്വപ്രയത്നം കൊണ്ട് സാഹിത്യം, സാമൂഹ്യ പ്രവർത്തനം, അധ്യാപനം എന്നീ രംഗങ്ങളിൽ കഴിവു തെളിയിച്ച വ്യക്തിയാണവർ . ചിട്ടയായ ആസൂത്രണം കൊണ്ട് ജീവിതവിജയം നേടാനാകുമെന്ന തെളിയിച്ച ഹെലൻകെല്ലറുടെ ജന്മദിനത്തിൽ ശുഭചിന്തയോടെ നന്മ നിറഞ്ഞ ദിനം ആശംസിക്കുന്നു.

Post a Comment

0Comments
Post a Comment (0)