ശുഭദിനം

GJBSNMGL
0
പ്രിയമുള്ളവരേ, ഈ ഭൂമിയിൽ നിസ്സാരമായി ഒന്നും തന്നെയില്ല. സർവ്വചരാചരങ്ങൾക്കും സൃഷ്ടിയിൽ അതിന്റേതായ സ്ഥാനമുണ്ട്.ഈ സത്യം തിരിച്ചറിയാതെ പലതിനെയും നിസ്സാരമായി കാണുന്നതാണ് നമ്മുടെ ജീവിതത്തിലെ ഒട്ടേറെ പ്രശ്നങ്ങൾക്കും കാരണം.നിസാരമെന്ന് തോന്നുന്ന കാര്യങ്ങളിൽ പോലും കാണിക്കുന്ന ശ്രദ്ധയും, വിവേകവും നമ്മുടെ ജീവിതം വിജയകരമാക്കിത്തീർക്കാൻ സഹായിച്ചേക്കും.ഈ നിമിഷം ഉള്ള ജീവിതം അതിനെക്കുറിച്ചുമാത്രമേ നമുക്ക് തീർച്ചപറയാനാവൂ. അത് പരമാവധി പ്രയോജനപ്പെടുത്തൂ. മനസ്സിൽ ചെയ്യാൻ കരുതിയ കാര്യങ്ങൾ ഒരു നിമിഷം പോലും പാഴാക്കാതെ ചെയ്തു തുടങ്ങൂ. ഉത്സാഹത്തോടെ അതീവ താല്പര്യത്തോടെ പ്രവർത്തനങ്ങളിൽ പങ്കാളിയാകൂ. സന്തോഷത്തിന്റെയും, ശുഭ പ്രതീക്ഷകളുടെയും പാതകളിലേയ്ക്ക് ചിന്തകളെ എത്തിക്കൂ.മനസ്സിന് കരുത്തും സമാധാനവും പകർന്നു നൽകൂ. കൃതജ്ഞതയോടെ ഓർക്കേണ്ട കാര്യങ്ങൾ വീണ്ടും വീണ്ടും ശ്രദ്ധയിൽപ്പെടുത്തി, നല്ല ചിന്തകളുടെ നിറവോടെ മനസ്സിനെ ഉയരാൻ സഹായിക്കൂ.സ്വന്തം ജോലിയിൽ സന്തോഷത്തോടെ മുഴുകാനായാൽ ജീവിതത്തിലെ മറ്റു പ്രശ്നങ്ങളെയൊക്ക നിങ്ങൾക്കു മറക്കാനാവും. "ഏതു ജോലി ചെയ്താലും അതിലൂടെ വലിയ പ്രശസ്തി കൈവരിക്കണം. ഇതായിരിക്കണം നിങ്ങളുടെ ജീവിത ലക്ഷ്യം ".... എന്ന സോക്രട്ടീസിന്റെ വരികൾ ഓർത്തുകൊണ്ട് ശുഭദിനം നേരുന്നു.

Post a Comment

0Comments
Post a Comment (0)