പ്രിയമുള്ളവരേ,
ജീവിതവിജയത്തിന് നാം ഓരോരുത്തരും പാലിക്കേണ്ട ചില ചിട്ടകളുണ്ട്. ജീവിതവിജയം നേടുന്നതിന് ഏറ്റവും പ്രധാനമായും വേണ്ടത് ഞാൻ എന്ന ഭാവം ഉപേക്ഷിക്കുക എന്നത് തന്നെയാണ്.
ഞാൻ ഒറ്റയ്ക്ക് ഒന്നുമല്ല. എപ്പോഴും കൂട്ടായ പ്രവർത്തനങ്ങൾ വിജയത്തിന്റെ പാത സുഗമമാക്കും.ആത്മവിശ്വാസവും, നാം ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളോടുള്ള അർപ്പണ മനോഭാവവുമാണ് വിജയത്തിലേയ്ക്ക് നയിക്കാൻ കാരണമാകുന്നത് .എല്ലാവരോടും സ്നേഹത്തോടെയും, സത്യസന്ധമായും പെരുമാറണം. ഈ ചിന്തകൾ എപ്പോഴും മനസ്സിൽ പേറാൻ ശ്രദ്ധിക്കണം .
മനസ്സിൽ ആരോടും വിദ്വേഷം കൊണ്ട് നടക്കാതിരിക്കുക. ഞാൻ വിചാരിക്കുന്നത് മാത്രം നടക്കണം എന്ന തോന്നൽ പൂർണമായും ഉപേക്ഷിക്കുക.എപ്പോഴും പുതിയപുതിയ അറിവുകൾ ആർജ്ജിച്ചുകൊണ്ടിരിക്കുക. കഴിയുന്നത്ര നന്മയാർന്ന പ്രവർത്തനങ്ങൾ ചെയ്യുക. മറ്റുള്ളവർ ചെയ്യുന്ന നന്മയാർന്ന പ്രവർത്തനങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുക. കണ്ണിൽ കാണുന്നത് മാത്രം വിശ്വസിക്കുക.
പ്രായമായവരോടും, അവശത അനുഭവിക്കുന്നവരോടും, രോഗാവസ്ഥയിൽ കഴിയുന്നവരോടും സ്നേഹത്തോടെ മാത്രം പെരുമാറുക. എപ്പോഴും ചിരി കൊണ്ട് എല്ലാ വേദനകളും മാറ്റാൻ ശ്രമിക്കുക. സുഖ ദുഃഖ സമ്മിശ്രമായ ജീവിതത്തിൽ സന്തോഷങ്ങൾ എല്ലാവരോടും പങ്കു വയ്ക്കുക. എപ്പോഴും സന്തോഷത്തോടെ ജീവിക്കുക. നല്ല സൗഹൃദങ്ങൾ വളർത്തി കൊണ്ടു വരിക. ഇതും ഒരു മനുഷ്യനായി മാറാനുള്ള വഴികളാണ്......
ഇന്ന് ജൂലൈ 1 ദേശീയ ഡോക്ടർസ് ദിനം... മികവാർന്ന ചികിത്സകൊണ്ടും,മഹനീയ സാന്നിധ്യം കൊണ്ടും, സൗമ്യമായ പെരുമാറ്റം കൊണ്ടും, വലിയ രോഗവസ്ഥകളിൽ പോലും പേടിപ്പെടുത്താതെ രോഗികളെ ചേർത്തുനിർത്തുന്ന ഭിഷഗ്വരന്മാരുടെ വിലമതിക്കാനാവാത്ത സേവനം ഓർത്തു കൊണ്ട്,അവരെ നമിച്ചു കൊണ്ട് ഡോക്ടർമാർ ഉൾപ്പെടുന്ന എല്ലാ ആരോഗ്യപ്രവർത്തകർക്കും ഹൃദയപൂർവ്വം ആശംസകൾ അറിയിക്കുന്നു.