
01
പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിൽ രാഹുൽഗാന്ധി വയനാട് മണ്ഡലത്തിന്റെ പ്രാതിനിധ്യം രാജിവച്ച വിവരം സഭയെ ഔദ്യോഗികമായി അറിയിച്ചത് ആര് ? പ്രോടെം സ്പീക്കർ ( ഭർതൃഹരി മെഹ്‌താബ് )
02
പതിനെട്ടാം ലോക്സഭയിൽ കേരളത്തിൽ നിന്നും ആദ്യം സത്യപ്രതിജ്ഞ ചെയ്തത് രാജ്മോഹൻ ഉണ്ണിത്താൻ ആണ്.
ഇദ്ദേഹം ഏതു ലോക് സഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നു ? കാസർകോഡ്
03
ജെ പി നഡ്ഡയാണ് രാജ്യസഭാ നേതാവ് .
രാജ്യസഭയിലെ പ്രതിപക്ഷ നേതാവിൻ്റെ പേര് എന്ത് ? മല്ലികാർജ്ജുൻ ഖാർഗെ
04
വനിതകൾ ആദ്യമായി മത്സരിച്ച പാരീസ് ഒളിമ്പിക്സ് നടന്ന വർഷം ഏത് ? 1900
05
ബൽറാം ഝാക്കർക്ക് ശേഷം തുടർച്ചയായ രണ്ടാം വട്ടം സ്പീക്കർ ആയി ചരിത്രമെഴുതിയത് ആര് ? ഓം ബിർള
06
അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്തെ അഭയാർത്ഥി ക്യാമ്പായിരുന്ന ക്യാമ്പ് ബാർക്കറിന് മുന്നിൽ സ്ഥാപിച്ച മെഴുകുപ്രതിമ ഈ അടുത്തിടെ ഉരുകി . ഇത് ആരുടെ പ്രതിമയാണ് ? എബ്രാഹാം ലിങ്കൻ്റെ
07
കനത്ത മഴയെ തുടർന്ന് ഇന്ന് വിവിധ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത് ആര് ? ജില്ലാ കളക്ടർ
08
നാറ്റോയുടെ പുതിയ സെക്രട്ടറി ജനറലായി ചുമതല ഏൽക്കുന്നത് ആര് ? നെതർലാൻഡ്സ് പ്രധാനമന്ത്രി മാർക്ക് റൂട്ടെ
09
പാരീസിൽ നടക്കുന്ന ഒളിമ്പിക്സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ നയിക്കുന്നത് ആര് ? ഹർമൻ പ്രീത്
10
ലോക്സഭയിൽ നയ പ്രഖ്യാപന പ്രസംഗം നടത്തുന്നത് ആര് ? രാഷ്ട്രപതി
11
അഭിപ്രായ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന മനുഷ്യാവകാശ സംഘടന ഇംഗ്ലീഷ് പെൻ , നൊബേൽ ജേതാവായ നാടകകൃത്ത് ഹരോൾഡ് പ്രിന്ററുടെ പേരിൽ നൽകുന്ന 2024 ലെ പെൻ പിൻ്റർ സമ്മാനം ലഭിച്ചത് ആർക്ക് ? അരുന്ധതി റോയ്
12
2035-ഓടെ സ്ഥാപിക്കുന്ന ഇന്ത്യയുടെ ബഹിരാകാശ നിലയത്തിന് ഇട്ടിരിക്കുന്ന പേര് എന്ത് ? ഭാരതീയ അന്തരീക്ഷ് ഭവൻ ( ബി. എ. എസ് )
13
ബഹിരാകാശത്ത് മനുഷ്യനുണ്ടാക്കിയ ഏറ്റവും വലിയ മനുഷ്യ നിർമ്മിതിയുടെ പേര് എന്ത് ? അന്താരാഷ്ട്ര ബഹിരാകാശ നിലയം ( ഐ. എസ്. എസ് )
14
മലയാളിയായ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡൻ്റ് ആര് ? പി .ടി. ഉഷ
15
2024 ജൂൺ മാസം നടന്ന ട്വൻ്റി - 20 ലോകകപ്പ് ഫൈനൽ മത്സരം ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ് ? ഇന്ത്യ- ദക്ഷിണാഫ്രിക്ക
16
2007ലെ പ്രഥമ ട്വൻ്റി -20 ലോകകപ്പ് ചാമ്പ്യന്മാരായ രാജ്യം ഏത് ? ഇന്ത്യ
17
2014 ജൂൺ മാസം നടന്ന ട്വൻ്റി - 20
ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ സംഘത്തെ നയിച്ചത് ആര് ? രോഹിത് ശർമ്മ
18
1 -7 -2024 തിങ്കളാഴ്ച മുതൽ നടപ്പിലാക്കുന്ന , പാർലമെൻറ് പാസാക്കിയ പുതിയ ക്രിമിനൽ നിയമങ്ങൾ ഏതൊക്കെ ? ഭാരതീയ ന്യായസംഹിത; ഭാരതീയ നാഗരിക് സുരക്ഷാ സംഹിത; ഭാരതീയ സാക്ഷ്യ അധീനിയം
19
പാരീസ് ഒളിമ്പിക്സിനുള്ള യോഗ്യത മത്സരങ്ങളിൽ നിന്നും പിന്മാറിയ കോമൺവെൽത്ത് ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവായ മലയാളി ട്രിപ്പിൾ ജംപർ ? എൽദോസ് പോൾ
20
ഒൻപതാമത് ട്വൻ്റി20 ലോകകപ്പ് ഫൈനൽ കിരീടം നേടിയ ടീം ഏതാണ്? ഇന്ത്യ
21
2007 ലെ പ്രഥമ ട്വൻ്റി20 ലോകകപ്പ് ഫൈനലിൽ കളിച്ച മലയാളിതാരം ആരാണ്? എസ് ശ്രീശാന്ത്
22
ഒൻപതാമത് ട്വൻ്റി - 20
ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ സംഘത്തിലുണ്ടായിരുന്ന മലയാളിതാരം ആരാണ്? സഞ്ജു സാംസൺ
23
2024 നടന്ന ട്വൻ്റി20 ലോകകപ്പ് മത്സരത്തിൽ ടീമിൻ്റെ പരിശീലകൻ ആരായിരുന്നു? രാഹുൽ ദ്രാവിഡ്
24
ദുരന്തനിവാരണ രംഗത്തെ മികവിനുള്ള ദേശീയ പുരസ്കാരത്തിന്റെ പേര് എന്ത് ? സുഭാഷ് ചന്ദ്രബോസ് ആപ്ദാ പ്രബന്ധൻ പുരസ്കാർ 2025
25
2024ൽ നടന്ന ട്വൻ്റി20 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് ബി.സി.സി. ഐ.യുടെ സമ്മാനമായി ലഭിക്കുന്ന തുക എത്ര ? 125 കോടി രൂപ
26
പുതിയ കരസേന മേധാവിയുടെ പേര് എന്ത് ? ജനറൽ ഉപേന്ദ്ര ദ്വിവേദിക് .
27
പ്രധാനമന്ത്രിയുടെ മൻകി ബാത്തിൽ പരാമർശിച്ച അട്ടപ്പാടി ആദിവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന കുടയുടെ പേരെന്ത് ? കാർത്തുമ്പി
28
ട്വൻ്റി 20 ക്രിക്കറ്റ് ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിൻ്റെ മടക്കയാത്ര വൈകിക്കാൻ കാരണമായ ചുഴലിക്കാറ്റിന്റെ പേര് എന്ത് ? ബെറിൻ
29
പാരീസ് ഒളിമ്പിക്സിന് യോഗ്യതയുറപ്പിച്ച മലയാളി ട്രിപ്പിൾ ജംപർ ആര്? അബ്ദുള്ള അബൂബക്കർ