പ്രിയമുള്ളവരേ,
ജീവിതത്തിൽ സന്തോഷം ആഗ്രഹിക്കത്തവരായി ആരും തന്നെയില്ല. സന്തോഷമാണ് ജീവിതത്തിന്റെ അർത്ഥവും, ഉദ്ദേശ്യവും. നാം ഓരോരുത്തരുടെയും ഹൃദയത്തിൽ നിന്ന് ഉത്ഭവിക്കുന്ന നന്മയുടെ ഉറവയാണത്.നാം ഓരോരുത്തരുടെയും മനസ്സിൽ നന്മയുടെ വിത്തുകൾ പാകാൻ ശ്രമിക്കുക.നമ്മുടെ ചിന്തകൾ പോസിറ്റീവാണെങ്കിൽ വ്യക്തികൾക്കോ, സാഹചര്യങ്ങൾക്കോ നമ്മുടെ മനസ്സിനെ മാറ്റാൻ കഴിയില്ല. പോസിറ്റീവ് ചിന്തയോടെ കൂടെ ജീവിക്കുന്നവർ എപ്പോഴും ഉയർച്ചയുടെ പടവുകൾ കയറുമെന്നതിൽ സംശയമില്ല.
എന്നാൽ എന്തിനും, ഏതിനും നെഗറ്റീവ് പറയുകയും അപകർഷതാബോധത്തോടെയും, അസ്വസ്ഥതയോടെയും കാര്യങ്ങൾ നോക്കി കാണുന്നവരാണെങ്കിൽ ഒരിക്കലും ജീവിത വിജയം നേടാൻ കഴിയില്ല.ഏതു കാര്യത്തിന് മുന്നിട്ടിറങ്ങിയാലും ഒരിക്കലും അനാവശ്യ ചിന്തയും, ഉത്കണ്ഠയും കാണിക്കരുത്. അത് ഗുണത്തിന് പകരം ദോഷം ചെയ്യും.നമ്മുടെ ചിന്തയിൽ വരുന്ന കാര്യങ്ങൾ സത്യസന്ധമായി ചെയ്യുക, മറ്റുള്ളവർ എന്തു വിചാരിക്കും എന്നൊരു തോന്നൽ ആണ് പലപ്പോഴും മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് തടസ്സം നിൽക്കുന്നത്.
സമുദ്രത്തിന്റെ ഭംഗി അതിന്റെ ആഴങ്ങളിലാണ് അതുപോലെ ഓരോ വ്യക്തികളുടെയും ഭംഗി ആ വ്യക്തിയുടെ നന്മയാർന്ന ചിന്തകളെയും, പ്രവർത്തികളെയും ആശ്രയിച്ചിരിക്കും എന്നതിൽ സംശയമില്ല.വിജയത്തിലൂടെ കൈവരുന്നതല്ല ശക്തി. നിങ്ങളുടെ പ്രശ്നങ്ങളാണ് നിങ്ങളുടെ ശക്തിയെ രൂപീകരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിൽ സ്വയം അടിയറവ് പറയില്ലെന്ന് നിങ്ങൾ തീരുമാനിച്ചാൽ അതാണ് ശക്തി. "എന്ന ഗാന്ധിജിയുടെ വചനങ്ങൾ ഓർത്തുകൊണ്ട് എല്ലാകൂട്ടുകാർക്കും തെളിഞ്ഞ ചിന്തയാൽ മികവാർന്ന പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയട്ടെ എന്നാശംസിക്കുന്നു.