ഇന്ന് ചാന്ദ്രദിനം

GJBSNMGL
0
ഇന്ന് ചാന്ദ്രദിനം. ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ കാലുകുത്തിയിട്ട് 55 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കാണ് ജൂലൈ 21 ചാന്ദ്രദിനമായി ആചരിക്കുന്നത്. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്.
ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആംസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു. മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്.
നമുക്കെല്ലാം അറിയാവുന്നതുപോലെ, ഭൂമിയുടെ പ്രകൃത്യാ ഉള്ള ഏക ഉപഗ്രഹമാണ് ചന്ദ്രന്‍. ഭൂമിക്കു വെളിയില്‍ മനുഷ്യന്റെ പാദസ്പര്‍ശമേറ്റ ഏക ആകാശഗോളവും ചന്ദ്രനാണ്.

ചന്ദ്രോപരിതലം കണ്ണാടിപോലെ മിനുസമുള്ളതായിരുന്നുവെങ്കില്‍ അതിന്റെ ഉപരിതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ തീവ്രത എല്ലാ ഭാഗത്തും ഒരുപോലെ ആയിരിക്കും. എന്നാല്‍, പര്‍വതങ്ങളും ഗര്‍ത്തങ്ങളും ഉള്ള ചന്ദ്രോപരിതലം പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നത് ഒരേ നിരക്കിലല്ല. അതുകൊണ്ടുതന്നെ അമാവാസി കഴിഞ്ഞുണ്ടാവുന്ന അര്‍ധചന്ദ്രന് പൂര്‍ണചന്ദ്രന്റെ വെളിച്ചത്തിന്റെ പതിനൊന്നില്‍ ഒരുഭാഗം മാത്രമേ വെളിച്ചമുണ്ടാവൂ. പൗര്‍ണമി കഴിഞ്ഞുണ്ടാവുന്ന അര്‍ധചന്ദ്രനാകട്ടെ, അതിലും കുറച്ചുമാത്രമേ വെളിച്ചമുണ്ടാകൂ. 95% ഭാഗവും പ്രകാശമാനമായ ചന്ദ്രനുപോലും പൂര്‍ണചന്ദ്രന്റെ പകുതി വെളിച്ചമേ ഉണ്ടാകൂ എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാകും. അതാണ് വാസ്തവം.
ഭൂമിക്കുള്ളതുപോലെ അന്തരീക്ഷമില്ലാത്തതുകൊണ്ട് ചാന്ദ്രതാപനിലയില്‍ രാത്രിയും പകലുമുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ വളരെ വലുതാണ്. ചന്ദ്രന്റെ മധ്യരേഖാ പ്രദേശത്ത് പകല്‍ സമയത്തെ താപനില 127 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമ്പോള്‍ രാത്രിയില്‍ അത് -173 ഡിഗ്രി സെല്‍ഷ്യസ് വരെ താഴും! ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിലുള്ള ചില വലിയ ഗര്‍ത്തങ്ങളിലെ താപനില രാത്രി- പകല്‍ വ്യത്യാസമില്ലാതെ ഏകദേശം -240 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും!
ചന്ദ്രന്റെ ഗുരുത്വബലം – ഭൂമിയുടെ ആറില്‍ ഒന്ന്
ഭൂമിയില്‍നിന്ന് ചന്ദ്രനിലേക്കുള്ള ശരാശരി ദൂരം – 3,63,301 കി.മീ.
വ്യാസം – 3476 കിലോമീറ്റര്‍
ഭാരം – 74 സെക്‌സ്ട്രില്യന്‍ കി.ഗ്രാം
താപനില – പകല്‍ 134 ഡിഗ്രി സെല്‍ഷ്യസ്, രാത്രി -153 ഡിഗ്രി സെല്‍ഷ്യസ്
ഓര്‍ബിറ്റല്‍ വെലോസിറ്റി – 3680 Kmph
വലിയ ഗര്‍ത്തം – 4 1/2 കി.മീ. ആഴം
വലിയ പര്‍വതം – 5 കി.മീ. ഉയരം
ചന്ദ്രന്റെ ഉപരിതല വിസ്തൃതി 9400 കോടി ഏക്കറാണ്.

(getButton) #text=( ചന്ദ്രദിനം ക്വിസ് ചോദ്യങ്ങൾ ) #icon=(link) (getButton) #text=(ചാന്ദ്രദിനം Quiz Slides English) #icon=(link) (getButton) #text=(ചാന്ദ്രദിനം Quiz Slides മലയാളം ) #icon=(link) (getButton) #text=(ചന്ദ്രദിനം ചിത്രങ്ങൾ ) #icon=(link) (getButton) #text=(July 21 Moon Day Videos) #icon=(link) (getButton) #text=(ചാന്ദ്ര കൗതുകങ്ങൾ ) #icon=(link)

Post a Comment

0Comments
Post a Comment (0)