കെ. കാമരാജിന്റെ ജന്മദിനം

GJBSNMGL
0
കെ. കാമരാജ് (1903-1975) ഒരു കാലത്ത്‌ ഇന്ത്യൻ രാഷ്ട്രീയത്തിലെ 'കിംഗ്‌ മേക്കറാ'യിരുന്നു. വ്യക്തിശുദ്ധി, ആദർശശശുദ്ധി, തികഞ്ഞ ദേശീയമതേതരകാഴ്ചപ്പാട്, ആജീവനാന്തം അവിവാഹിതൻ, സ്ഥാനമാനങ്ങളോടുള്ള വിരക്തി, എന്നാൽ വളരെ കുശാഗ്രമായ ബുദ്ധിയും നയതന്ത്രജ്ഞതയും, തെളിഞ്ഞ വികസനകാഴ്ചപ്പാട്, സാധാരണക്കാരോട് ഉള്ള അനുകമ്പ എന്നിവകൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായൻ ആണ് ആ ആറടി രണ്ടിഞ്ചുകാരൻ. സ്വാതന്ത്ര്യ സമരത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ കാമരാജ്‌ ജവഹർലാൽ നെഹ്‌റുവിന്റെ അടുത്ത അനുയായി ആയിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും കോൺഗ്രസ്‌ പാർട്ടിയുടെ നേതൃസ്ഥാനത്തെത്തിയ ചുരുക്കം പേരിൽ ഒരാളാണ്‌. ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാ ഗാന്ധി എന്നിവരെ പ്രധാനമന്ത്രി പദത്തിലെത്തിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. 1976-ലെ ഭാരത രത്നം അവാർഡ് ലഭിച്ചത് കാമരാജിനായിരുന്നു. തമിഴ്നാടിന്റെ സുവർണ്ണകാലമായിരുന്നു കാമരാജ് മുഖ്യമന്ത്രിയായ 9 വർഷക്കാലം. സൗജന്യവിദ്യാഭ്യാസം, സജന്യഉച്ചഭക്ഷണം, തുടങ്ങി അദ്ദേഹത്തിന്റെ ജനപക്ഷത്തുനിന്നുള്ള ഭരണപരിഷ്കാരങ്ങൾഭാരതത്തിനു മൊത്തം മാതൃകയായിരുന്നു. വലിയ അണക്കെട്ടുകൾ, കനാലുകൾ വ്യവസായശാലകൾ എന്നിവയും അദ്ദേഹത്തിന്റെ കാലത്ത് നിർമ്മിക്കപ്പെട്ടു

Post a Comment

0Comments
Post a Comment (0)