മലയാളത്തിലെ പ്രശസ്തയായ ഒരു എഴുത്തുകാരിയാണ് പി ആർ ശ്യാമള.1931 ജൂലൈ 4 ന് തിരുവനന്തപുരത്ത് ജനിച്ചു. അച്ഛൻ ന്യായാധിപനും സംഗീതജ്ഞനുമായിരുന്ന ആട്ടറ പരമേശ്വരൻ പിള്ള . അമ്മ വഞ്ചിയൂർ മാധവവിലാസത്തിൽ രാജമ്മ.
ആദ്യത്തെ കഥ കൗമുദി ആഴ്ചപ്പതിപ്പിൽ ആണ് പ്രസിദ്ധീകരിച്ചത്.കഥകളും നോവലുകളുമായി മുപ്പത്തിനാലു കൃതികൾ പ്രസിദ്ധപ്പെടുത്തി. തിരുവനന്തപുരം ആകാശവാണി നിലയത്തിൽ ചില പരിപാടികളുടെ അവതാരകയായിരുന്നു. കുങ്കുമം വാരികയിലെ വനിതാപംക്തി (കുങ്കുമശ്രീ) കുറച്ചുകാലം കൈകാര്യം ചെയ്തിട്ടുണ്ട്. ശാന്ത പുഷ്പഗിരി എന്ന തൂലികാനാമത്തിൽ അക്കാലത്ത് കുറെ പാചകക്കുറിപ്പുകളും എഴുതുകയുണ്ടായി. സ്ത്രീ പീഡനത്തെക്കുറിച്ച് ട്രയൽ വാരികയിൽ എഴുതിയ അറിയപ്പെടാത്ത പീഡനങ്ങൾ ബഹുജനശ്രദ്ധയാകർഷിച്ചു. കേരള സാഹിത്യഅക്കാദമി, സാഹിത്യപ്രവർത്തക സഹകരണസംഘം എന്നിവയിൽ അംഗമായിരുന്നു. പൂന്തോട്ടനിർമ്മാണത്തിലും ഗൃഹാലങ്കാരത്തിലും തല്പരയായിരുന്നു.1990 ജൂലൈ 21ന് അന്തരിച്ചു.

ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)