ഏണസ്റ്റ് ഹെമിങ്‌വേയുടെ ജന്മദിനം

GJBSNMGL
0
നോബൽ സമ്മാനജേതാവായ ഒരു അമേരിക്കൻ കഥാകൃത്താണ് ഏണസ്റ്റ് ഹെമിങ്‌വേ (ജൂലൈ 21, 1899 - ജൂലൈ 2, 1961). ഹെമിംഗ്‌വേ, ജോൺ സ്റ്റെയിൻബെക്ക്, വില്യം ഫോക്നർ എന്നിവർ അമേരിക്കയിലെ നോവലിസ്റ്റ് ത്രയം എന്നറിയപ്പെടുന്നു

ഹെമിങ്‌വേക്ക്‌ ലോകപ്രശസ്തി നേടിക്കൊടുത്ത കൃതിയാണ് ദ് ഓൾഡ് മാൻ ആന്റ് ദ് സീ (The Oldman and the Sea). ഈ കൃതിയാണ് അദ്ദേഹത്തെ പുലിസ്റ്റർ സമ്മാനത്തിന് 1953-ൽ അർഹനാക്കിയത്. ദ് സൺ ഓൾസോ റൈസസ് (The Sun Also Rises), എ ഫേർ‌വെൽ റ്റു ആംസ് (A Farewell to Arms), റ്റു ഹാവ് ഏൻഡ് ഹാവ് നോട്ട് (To Have and Have Not) എന്നീ നോവലുകളും, ദ് ഫിഫ്ത് കോളം (The Fifth Coulmn) എന്ന നാടകവും അദ്ദേഹത്തിന്റെ വളരെ ശ്രദ്ധേയങ്ങളായ കൃതികളായിരുന്നു. ഇദ്ദേഹത്തിന്റെ രചനാശൈലി പിന്നീട്‌ ഹെമിങ്‌വേ ശൈലി എന്നറിയപ്പെട്ടു.

‘എന്നെ നോക്കരുത്, എന്റെ വാക്കുകളെ നോക്കൂ’ എന്ന് അദ്ദേഹം പറയുമായിരുന്നു. സ്പെയിനിലെ കാളപ്പോരിനെക്കുറിച്ച് ‘അപരാഹ്നത്തിലെ മരണം’ (ഡെത്ത് ഇൻ ദ് ആഫ്റ്റർനൂൺ) എന്ന പുസ്തകം എഴുതി.അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവൽ ഒരുപക്ഷേ സ്പെയിനിലെ ജനറൽ ഫ്രാങ്കോയുടെ ആഭ്യന്തരയുദ്ധത്തെക്കുറിച്ച് എഴുതിയ ‘മണിമുഴങ്ങുന്നത് ആർക്കുവേണ്ടി’ (ഫോർ ഹൂം ദ് ബെൽ ടോൾസ്) എന്ന നോവലായിരിക്കും.
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)
(contact-form)

Post a Comment

0Comments
Post a Comment (0)