ശുഭദിനം

GJBSNMGL
0
പ്രിയമുള്ളവരേ,
ജീവിതത്തിൽ സ്വന്തം നിലപാടുകൾക്ക് വളരെ അധികം പ്രാധാന്യം നൽകേണ്ടതാണ്. നമ്മുടെ ആദർശങ്ങളും, പ്രവർത്തനരീതികളും മറ്റുള്ളവർക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം .

സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കേണ്ട സാഹചര്യം വരുമ്പോൾ നാം മനസ്സ് ശക്തമാക്കണം.നിലപാടുകളിൽ ഉറച്ചു നിൽക്കുമ്പോൾ വ്യക്തതയോടെയും ആർജവത്തോടെയും കാര്യങ്ങൾ അവതരിപ്പിക്കാനും കഴിയണം.

ഏതു കാര്യത്തിലായാലും, എന്തു സ്വീകരിക്കണം, എന്തു സ്വീകരിക്കേണ്ട എന്ന് തീരുമാനിക്കേണ്ടത് നാം തന്നെയല്ലേ. നാം എന്തു സ്വീകരിച്ചാലും പൂർണ്ണ മനസോടെ സ്വീകരിക്കണം.ഒരിക്കലും മറ്റുള്ളവരിൽ പഴി ചാരാനും പാടില്ല.

സ്വന്തമായ നിലപാട് ജീവിതത്തിൽ ഇല്ലെങ്കിൽ പറ്റിക്കപ്പെടാനും സാധ്യത ഏറെയാണ്.സ്വന്തമായി ഒരു നിലപാട് എടുക്കുമ്പോൾ വരും വരായ്കകളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.അതിനാൽ സ്വയം ചിന്തിച്ചു തീരുമാനമെടുക്കാനുള്ള ശേഷി കുട്ടിക്കാലം മുതൽ വളർത്തേണ്ട നല്ലൊരു ശീലവുമാണ്.

"വിഷത്തിൽ നിന്നായാലും അമൂല്യമായ അമൃത് ലഭിക്കുമെങ്കിൽ അത് സ്വീകരിക്കണം. ഒരു വസ്തു സ്വീകരിക്കണോ, വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അതിന്റെ ഗുണം നോക്കിയിട്ടാണ്. എവിടെ നിന്നു കിട്ടുന്നു എന്ന് നോക്കിയല്ല ", എന്ന ചാണക്യവചനം ഓർമ്മിപ്പിച്ചു കൊണ്ട് ശുഭദിനം നേരുന്നു.
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)
(contact-form)

Post a Comment

0Comments
Post a Comment (0)