ക്യാപ്റ്റൻ ലക്ഷ്മിയുടെ ഓർമദിനം

GJBSNMGL
0
സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷനൽ ആർമിയുടെ പ്രവർത്തകയുമായിരുന്നു ക്യാപ്റ്റൻ ലക്ഷ്മി (1914 ഒക്ടോബർ 24 - 2012 ജൂലൈ 23). ഇന്ത്യൻ നാഷണൽ ആർമിയിലെ ഝാൻസി റാണിയുടെ പേരിലുള്ള ഝാൻസി റാണി റെജിമെന്റിന്റെ കേണലായി സേവനമനുഷ്ഠിച്ചു. സുഭാഷ് ചന്ദ്ര ബോസിന്റെ 'ആസാദ് ഹിന്ദ്' ഗവണ്മെമെന്റിൽ വനിതാക്ഷേമ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. യഥാർത്ഥ പേര് ഡോ. ലക്ഷ്മി സൈഗാൾ.

പ്രശസ്ത അഭിഭാഷകൻ ഡോ. സ്വാമിനാഥൻ, പൊതു പ്രവർത്തകയായ പാലക്കാട് ജില്ലയിലെ ആനക്കര പഞ്ചായത്തിലെ ആനക്കര വടക്കത്തു വീട്ടിൽ എ.വി. അമ്മുക്കുട്ടി (അമ്മു സ്വാമിനാഥൻ) എന്നിവരുടെ മകളായി പഴയ മദ്രാസിൽ ജനിച്ചു. ചെറുപ്പത്തിൽ തന്നെ വിദേശോല്പന്നങ്ങളുടെ ബഹിഷ്കരണം, മദ്യവ്യാപാര കേന്ദ്രങ്ങളുടെ ഉപരോധം തുടങ്ങിയ പ്രവർത്തങ്ങളിലൂടെ സജീവമായ ക്യാപ്റ്റൻ ലക്ഷ്മി പാവപ്പെട്ടവരെ - പ്രത്യേകിച്ച് സ്ത്രീകളെ- സേവിക്കാനായി വൈദ്യശാസ്ത്രം പഠിക്കാൻ തീരുമാനിച്ചു. തുടർന്ന് l938ൽ മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദവും പിന്നീട് ഗൈനക്കോളജിയിലും പ്രസവചികിത്സയിലും ഡിപ്ലോമയും നേടി. 1941ൽ സിംഗപ്പൂരിലേക്ക് പോയ ക്യാപ്റ്റൻ ലക്ഷ്മി അവിടെയുള്ള ദരിദ്രർക്കായി ഒരു ക്ലിനിക്ക് തുടങ്ങി. ദരിദ്രരായ ഇന്ത്യൻ തൊഴിലാളികൾ ധാരാളമുണ്ടായിരുന്നു അവിടെ. ഒപ്പം തന്നെ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഇന്ത്യാ ഇൻഡിപെൻഡന്റ്സ് ലീഗിൽ പ്രവർത്തിക്കുകയും ചെയ്തു.

1943-ൽ സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂർ സന്ദർശിച്ചതോടെയാണ് ഐ.എൻ.എയുമായി അവർ അടുക്കുന്നത്. സിംഗപ്പൂരിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന ഒരു വനിതാ സൈന്യഗണം രൂപവത്കരിക്കാൻ അദ്ദേഹം തീരുമാനിച്ചിരുന്നു. അതിൻ്റെ ചുമതല ക്യാപ്റ്റൻ ലക്ഷ്മിയ്ക്കായിരുന്നു.

1998-ൽ ക്യാപ്റ്റൻ ലക്ഷ്മിയെ രാജ്യം പത്മവിഭൂഷൺ ബഹുമതി നൽകി ആദരിച്ചു.2012 ജൂലൈ 23 ന് ഹൃദയാഘാതം മൂലം ഉത്തർപ്രദേശിലെ കാൻപൂറിൽ വച്ച് അന്തരിച്ചു .
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)
(contact-form)

Post a Comment

0Comments
Post a Comment (0)