"സ്വരാജ്യം എന്റെ ജന്മാവകാശമാണ് അത് ഞാൻ നേടുക തന്നെചെയ്യും" ഇങ്ങനെ അഭിമാനത്തോടെ പറഞ്ഞ പ്രശസ്തനായ സ്വാതന്ത്ര്യ സമര സേനാനി ബാല ഗംഗാധര തിലകൻ്റെ ജന്മദിനമാണ് ഇന്ന്.
1905 ല്‍ ബംഗാള്‍ വിഭജന പ്രഖ്യാപനത്തിനു ശേഷം സ്വാതന്ത്ര്യ സമരത്തില്‍ ഒരു പുതിയ ഉണര്‍വ് വന്നപ്പോള്‍ ബാലഗംഗാധര തിലകന്‍ സ്വരാജ്യം, സ്വദേശി, വിദേശ ബഹിഷ്‌ക്കരണം, ദേശീയബോധം വളര്‍ത്താനാവശ്യമായ വിദ്യാഭ്യാസം എന്നിങ്ങനെ നാലു ആശയങ്ങള്‍ മുന്നോട്ടു വച്ചു. ബ്രിട്ടീഷുകാരുടെ അടിച്ചമര്‍ത്തലിനെ പൂര്‍ണമായും എതിര്‍ത്തതുമൂലം അവര്‍ അദ്ദേഹത്തിന് ആറുവര്‍ഷത്തെ കഠിന തടവ് വിധിച്ച് മാണ്ഡലേ ജയിലിലേക്കയച്ചു. ജയിലില്‍ വച്ച് അദ്ദേഹം 'ഗീതാരഹസ്യ'മെന്ന ശ്രേഷ്ഠ ഗ്രന്ഥം രചിച്ച് ഗീതയ്ക്ക് കര്‍മയോഗപരമായ വ്യാഖ്യാനം നല്‍കി. ജനജാഗരണത്തിനായി ഗണേശോത്സവവും ശിവാജി ജയന്തി മഹോത്സവവും ആരംഭിക്കുകയും അതുവഴി ബ്രിട്ടീഷ് ദാസ്യത്തിന് എതിരായ ജനരോഷം കൂടുതല്‍ ആളിക്കത്തിക്കുകയും ചെയ്തു.
64 വര്‍ഷത്തെ തന്റെ ജീവിത കാലത്ത് (1856-1920) അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, ജനനേതാവ് തുടങ്ങിയ നിലകളിലൊക്കെ ബാലഗംഗാധര തിലകന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായി നിറഞ്ഞു നിന്നു. മിതവാദി പരിവേഷമുള്ള ഗോപാലകൃഷ്ണ ഗോഖലെയെ പോലുള്ളവരില്‍ നിന്നു വ്യത്യസ്തമായി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ തീവ്രവാദി വിഭാഗത്തെ നയിച്ച ഉശിരന്‍ ദേശീയവാദിയായിരുന്നു തിലകന്‍. രാജ്യദ്രോഹക്കുറ്റത്തിന് ഒട്ടേറെ തവണ അദ്ദേഹം വിചാരണചെയ്യപ്പെട്ടു, മൂന്നുതവണ ജയിലിലടയ്ക്കപ്പെട്ടു.
അക്രമത്തിന് ആഹ്വാനം ചെയ്തു എന്ന കുറ്റം ചുമത്തി തിലകനെ, ആറു വര്‍ഷത്തെ കാരാഗൃഹ വാസത്തിനായി ബര്‍മയിലേക്കു നാടുകടത്തപ്പെടുകയുമുണ്ടായി. തിലകന്‍ മരിച്ചപ്പോള്‍, അദ്ദേഹത്തെ മഹാത്മാഗാന്ധി വിശേഷിപ്പിച്ചത് 'ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ്' എന്നാണ്. ബ്രിട്ടീഷുകാര്‍ക്കു പക്ഷേ, സ്വാഭാവികമായും, അദ്ദേഹത്തെ അങ്ങനെ ആദരവോടെ സ്മരിക്കാനാവില്ലായിരുന്നു. 'ഇന്ത്യന്‍ കലാപങ്ങളുടെ പിതാവ്' എന്നാണ് അവര്‍ തിലകനെ വിശേഷിപ്പിച്ചത്.
1916-ല്‍ ആനി ബസന്റുമൊത്ത് 'ഹോം റൂള്‍ ലീഗ്' സ്ഥാപിച്ച് ഇന്ത്യയുടെ സ്വയംഭരണത്തിനു വേണ്ടി വാദിച്ചു. 1920 മെയ് മാസം പൂനെയില്‍ വച്ച് ഇന്ത്യന്‍ ജനത മൂന്നേകാല്‍ ലക്ഷം രൂപയുടെ 'തിലക് സ്വരാജ് നിധി' അദ്ദേഹത്തിന് സമ്മാനിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രാരംഭ ദശയില്‍ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനും ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടും. ധീരവും നിസ്വാര്‍ത്ഥവുമായ രാജ്യസേവനത്തെ മുന്‍നിറുത്തിയാണ് 'ലോകമാന്യന്‍' എന്ന വിശേഷണം ജനങ്ങള്‍ അദ്ദേഹത്തിനു നല്‍കിയത്. 1920-ല്‍ തിലകന്‍ അന്തരിച്ചു.

ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)