ബേഡൻ പവ്വലിൻറെ ഓർമദിനം

GJBSNMGL
0
സ്‍കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ് റോബർട്ട് സ്റ്റീഫൻസൺ സ്‍മിത് ബേഡൻ പവ്വൽ (1857 ഫെബ്രുവരി 22 - 1941 ജനുവരി 8 )

റോബര്‍ട്ട് ബേഡന്‍ പവ്വല്‍ 1857ല്‍ ഇംഗ്‌ളണ്ടിലാണ് ജനിച്ചത്. ഓക്‌ഫോഡിലെ ജ്യോമട്രി പ്രൊഫസറായിരുന്നു അദ്ദേഹത്തിന്റെ പിതാവ് ബേഡന്‍ പവ്വല്‍. ഔപചാരിക വിദ്യാഭ്യാസത്തിനു ശേഷം റോയല്‍ സൈന്യത്തില്‍ ചേര്‍ന്ന അദ്ദേഹം ഇന്ത്യയിലേയ്ക്കാണ് ആദ്യം നിയോഗിക്കപ്പെട്ടത്. 1899 മുതല്‍ 1902 വരെ ദക്ഷിണാഫ്രിക്കയിലേയ്ക്കും നിയോഗിക്കപ്പെട്ടു. അക്കാലത്താണ് സ്‌ക്കൗട്ടിംഗിന്റ ആശയം അദ്ദേഹം രൂപപ്പെടുത്തുന്നത്. ഇത് എയ്ഡ്‌സ് ടു സ്‌കൗട്ടിംഗ്, എന്ന പുസ്തകമായി അദ്ദേഹം എഴുതി.

വന്‍ സ്വീകാര്യതയാണ് ഈ പുസ്തകത്തിന് ലഭിച്ചത്. അധ്യാപകരും യുവജന സംഘടനകളും ഈ പുസ്തകത്തിന് പ്രചാരം നല്‍കി. യുവ വായനക്കാര്‍ക്ക് അനുയോജ്യമായ രീതിയില്‍ സ്‌കൗട്ടിംഗ് എന്ന ആശയത്തെ കുറിച്ച് വീണ്ടും എഴുതാന്‍ തീരുമാനിച്ചു. ഇതിന്റെ പ്രായോഗികത പരീക്ഷിക്കുന്നതിനായി 1907 ഓഗസ്റ്റില്‍ ബ്രൗണ്‍സീ ദ്വീപില്‍ ഒരു ക്യാമ്പ് നടത്തി. ഏകദേശം ഇരുപതോളം ആണ്‍കുട്ടികള്‍ പങ്കെടുത്തു. കൂടുതലും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ മക്കളായിരുന്നു.

ഈ അനുഭവങ്ങള്‍ എല്ലാം ചേര്‍ത്തു വച്ച് സ്‌കൗട്ട് പ്രസ്ഥാനത്തെക്കുറിച്ചുള്ള ആദ്യ പുസ്തകം, ആണ്‍കുട്ടികള്‍ക്കായുള്ള സ്‌കൗട്ടിംഗ് 1908-ല്‍ ആറ് വോള്യങ്ങളായി പ്രസിദ്ധീകരിച്ചു. 20ാം നൂറ്റാണ്ടിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന നാലാമത്തെ പുസ്തകമായി മാറിയതാണ് അതിന്റെ പില്‍ക്കാല ചരിത്രം. 15 കോടിയോളം കോപ്പികളാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ വിറ്റഴിഞ്ഞത്.

സ്‌കൗട്ടിംഗ് ആന്‍ഡ് ഗൈഡിംഗിന് നാലു ലക്ഷ്യങ്ങളാണ് പ്രധാനം. ആദ്യത്തേത് സ്വഭാവ രൂപീകരണമാണ്; രണ്ടാമത്തേത് നല്ല ആരോഗ്യ ശീലങ്ങളുടെ രൂപീകരണം. മൂന്നാമത്തേത് കരകൗശലവിദ്യയില്‍ പരിശീലനവും ഉപയോഗപ്രദമായ കഴിവുകള്‍ നേടലും; നാലാമത്തേത് ശരിയായ സേവന മനോഭാവം കാര്യക്ഷമമായി വളര്‍ത്തിയെടുക്കലുമാണ്.
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)
(contact-form)

Post a Comment

0Comments
Post a Comment (0)