ശുഭദിനം January 8

GJBSNMGL
0
പ്രിയമുള്ളവരെ,
"അവനവനെ വിശ്വസിക്കുക " "രാഷ്ട്രങ്ങളുടെ ചരിത്രം നോക്കിയാൽ നിങ്ങൾക്കൊരു വസ്തുത കാണാം. അവനവനിൽ വിശ്വസിക്കുന്ന വ്യക്തികൾക്ക് മാത്രമേ ശക്തിയും മഹത്വവും ലഭിച്ചിട്ടുള്ളു എന്ന് " സ്വാമി വിവേകാനന്ദന്റെ വാക്കുകൾ അർത്ഥപൂർണമാണ്.

"മല പോലെയുള്ള പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ നിങ്ങൾക്ക് കരുത്തുണ്ടോ...?
ലോകം മുഴുവൻ കയ്യിൽ വാളുമായി നിങ്ങളെ എതിർത്താലും ശരിയെന്ന് തോന്നുന്നത് ചെയ്യാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ....?
നിങ്ങൾ അതിനെ പിന്തുടർന്ന് പതറാതെ ലക്ഷ്യത്തിലേക്ക് പോകുമോ....?
എങ്കിൽ നിങ്ങൾ ഓരോരുത്തരും അത്ഭുതം സൃഷ്ടിക്കും "

നാം എപ്പോഴും പോരായ്മകളെ ഓർത്ത് ദുഃഖിക്കാതെ അതിജീവിക്കാനുള്ള മാർഗങ്ങൾ തേടുകയാണ് വേണ്ടത്. നമ്മുടെ പ്രകടനം മോശമായതുകൊണ്ട് ആരും ഒന്നിനും കൊള്ളാത്തവരാകുന്നില്ല. മറിച്ച് വിജയത്തിനായി വേണ്ടത്ര പരിശ്രമിച്ചില്ല എന്നു മാത്രം. ആത്മവിശ്വാസം നഷ്ടപ്പെടൽ ആണ് യഥാർത്ഥ തോൽവി. തോൽവികളുടെ അതിജീവനമാണ് കണ്ടുപിടുത്തങ്ങളുടെ ജനനമാകുന്നത്.

അതിനാൽ ജയത്തിലും തോൽവിയിലും അമിതാഹ്ലാദമോ, വിഷമമോ മനസിൽ കൊണ്ടു നടക്കാതെ അവനവനിൽ വിശ്വസിച്ചു സധൈര്യം മുന്നേറുക... ശുഭദിനം നേരുന്നു...
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)
(contact-form)

Post a Comment

0Comments
Post a Comment (0)