ഭൂപെൻ ഹസാരികയുടെ ജന്മദിനം

GJBSNMGL
0
ആസ്സാമിൽ നിന്നുള്ള പ്രഗല്ഭനായ ഒരു ഗായകനും സംഗീതജ്ഞനും ചലച്ചിത്രകാരനും 1967 മുതൽ 72 വരെ അസം നിയമസഭയിൽ അംഗവുമായിരുന്നു ഭൂപെൻ ഹസാരിക (ജനനം:8 സെപ്റ്റംബർ 1926, മരണം:5 നവംബർ 2011). ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം നേടിയിട്ടുള്ള ഇദ്ദേഹത്തെ ഭാരത സർക്കാർ ഭാരതരത്ന, പത്മഭൂഷൺ,പത്മശ്രീ എന്നിവ നൽകി ആദരിച്ചിട്ടുണ്ട്. ഭൂപൻ ഹസാരിക തന്റെ തെളിമയാർന്നതും ഇളം ശബ്ദത്തിലൂടെയുമുള്ള ഗാനാലാപനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒരു ഗാനരചയിതാവ് എന്ന നിലയിൽ വൈവിദ്ധ്യപൂർണമായ വിഷയങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള കാവ്യാത്മകമായ ശൈലിക്കുടമയാണ്‌ അദ്ദേഹം. നാടോടി സംഗീതത്തിൽ സമകാലീന സ്പർശങ്ങൾ സന്നിവേശിപ്പിച്ചുകൊണ്ടുള്ളതാണ്‌ അദ്ദേഹത്തിന്റെ സംഗീതരചന. ആദ്യം ഒരു ബാലകലാകാരനായും പിന്നീട് ഒരു സം‌വിധായകനായുമാണ്‌ ഭൂപൻ ആസ്സാം ചലച്ചിത്രവ്യവസായ രംഗത്ത് സജീവമാകുന്നത്. ആസ്സാമിനെ കൂടാതെ പശ്ചിമബംഗാൾ, അയൽ‌രാജ്യമായ ബംഗ്ലാദേശ് എന്നിവിടങ്ങളിലും പ്രശസ്തനാണ്‌ ഭൂപൻ ഹസാരിക.
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)
(contact-form)

Post a Comment

0Comments
Post a Comment (0)