പ്രശസ്‌തനായ വയലിൻ വിദ്വാനായിരുന്നു കുന്നക്കുടി വൈദ്യനാഥൻ (മാർച്ച് 2, 1935 - സെപ്റ്റംബർ 8, 2008).ഇന്ത്യയിലും വിദേശത്തുമായി അയ്യായിരത്തോളം വേദികളിൽ കുന്നക്കുടി വയലിൻ കച്ചേരി നടത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ഭക്തിഗാനങ്ങൾ, അമ്പതിലേറെ ചലച്ചിത്രഗാനങ്ങൾ തുടങ്ങിയവയ്‌ക്കൊക്കെ അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചു. ബാലമുരളീകൃഷ്‌ണ പാടിയ ശാസ്‌ത്രീയ ഗാനവും ഉഷ ഉതുപ്പിനുള്ള പോപ്പ് സംഗീതവും ചിട്ടപ്പെടുത്തിയിട്ടുണ്ട്.
രോഗങ്ങൾ ഭേദമാക്കാനുള്ള സംഗീതത്തിന്റെ കഴിവിനെക്കുറിച്ചുള്ള ഗവേഷണം കുന്നക്കുടിയുടെ നേതൃത്വത്തിലുള്ള ചെന്നൈയിലെ രാഗ റിസർച്ച് സെന്ററിൽ നടക്കുന്നുണ്ടായിരുന്നു.
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)