ഒരു മലയാളകവിയും അധ്യാപകനുമായിരുന്നു ചെമ്മനം ചാക്കോ (1926 മാർച്ച് 7 - 2018 ഓഗസ്റ്റ് 15). വിമർശന ഹാസ്യമായിരുന്നു ഇദ്ദേഹത്തിന്റെ കവിതകളുടെ പ്രത്യേകത. അൻപതിലേറെ കൃതികൾ രചിച്ചിട്ടുള്ള ചെമ്മനത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
1940-കളുടെ തുടക്കത്തിൽ സാഹിത്യ പ്രവർത്തനം ആരംഭിച്ചു . 1946-ൽ ചക്രവാളം മാസികയിൽ "പ്രവചനം "എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചു. വിളംബരം എന്ന കവിതാസമാഹാരം 1947-ലും പ്രസിദ്ധീകരിച്ചു . 1965-ൽ പ്രസിദ്ധീകരിച്ച "ഉൾപ്പാർട്ടി യുദ്ധം" കവിത മുതൽ വിമർശഹാസ്യം സ്വന്തം തട്ടകമായി തെരഞ്ഞെടുത്തു. 1967-ൽ കനകാക്ഷരങ്ങൾ എന്ന വിമർശകവിതാ സമാഹാരം പ്രസിദ്ധീകരിച്ചതോടെ പ്രസിദ്ധനായി. കാവ്യഭംഗിയേക്കാളേറെ വിഷയത്തിന്റെ കാലിക പ്രസക്തിയാണ് അദ്ദേഹത്തിന്റെ കൃതികളെ ശ്രദ്ധേയമാക്കുന്നത്. തനിക്കു ചുറ്റും നടക്കുന്ന സംഭവങ്ങളെ നേരിട്ടും ആക്ഷേപ ഹാസ്യബിംബങ്ങളിലൂടെയും വിമർശിക്കുന്ന ശൈലിയാണ് ഇദ്ദേഹത്തിന്റേത്.
ഹാസ്യകവിതാകുലപതിയായ കുഞ്ചൻ നമ്പ്യാർ കഴിഞ്ഞാൽ , മലയാള ഹാസ്യകവിതയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുള്ളത് ചെമ്മനം ആണെന്നു പറയാം. ആധുനിക കേരളിയ സമൂഹത്തിന്റെ ചിത്രീകരണം ഇത്രയധികം മറ്റൊരു സമകാലിക കവിയുടെ കവിതയിലും കാണുകയില്ല . വിമർശന സാഹിത്യത്തിലൂടെ ചെമ്മനം ഒട്ടേറെ വിവാദങ്ങളും വിളിച്ചുവരുത്തിയിട്ടുണ്ട്.

മലയാളത്തിലുള്‍പ്പെടെ ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലും മികച്ച ഗാനങ്ങള്‍ സംഭാവന ചെയ്ത സംഗീത സംവിധായകനായിരുന്നു ബോംബെ രവി. മെലഡിയുടെ ഭാവാത്മകതകൊണ്ട് ആസ്വാദകനെ കോരിത്തരിപ്പിക്കുന്നതായിരുന്നു അദ്ദേഹം ഈണം പകര്‍ന്ന ഗാനങ്ങളൊക്കെയും.
1926 മാര്‍ച്ച് മൂന്നിന് ഡല്‍യിലായിരുന്നു ബോംബെ രവിയെന്ന രവിശങ്കര്‍ ശര്‍മ്മയുടെ ജനനം. രവിയുടെ സംഗീതപ്രതിഭയെ തിരിച്ചറിഞ്ഞ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായിരുന്ന ഹേമന്ത് കുമാര്‍ 1952ല്‍ ഇദ്ദേഹത്തെ ആനന്ദ് മഠ് എന്ന സിനിമയില്‍, ‘വന്ദേമാതരം’ ഗാനത്തിന്റെ പിന്നണി പാട്ടുകാരില്‍ ഒരാളായി തിരഞ്ഞെടുത്തു. 1986ലാണ് ‘ബോംബെ രവി’ എന്ന പേരില്‍ ഇദ്ദേഹം മലയാള ചലച്ചിത്രരംഗത്ത് കടന്നു വരുന്നത്. രവിയുടെ ഗാനങ്ങളുടെ ഒരു ആരാധകനായിരുന്ന സംവിധായകന്‍ ഹരിഹരനും പ്രശസ്ത എഴുത്തുകാരനായ എം.ടിയും മുംബൈയിലെത്തി നടത്തിയ ക്ഷണം സ്വീകരിച്ചെത്തിയ അദ്ദേഹം നഖക്ഷതങ്ങള്‍ (1986) എന്ന ചിത്രത്തിലെ ‘മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി’ എന്ന ഗാനത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ഈ ഗാനത്തിന് കെ.എസ്. ചിത്രയ്ക്ക് മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തു.
ഗുജറാത്ത്, കേരള സംസ്ഥാന അവാര്‍ഡുകളടക്കം ഇരുപതിലേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ബോംബെ രവിയെ രാഷ്ട്രം 1971ല്‍ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. ഈ പ്രതിഭ തീര്‍ത്ത നിരവധി ഈണങ്ങള്‍ നെഞ്ചിലേറ്റി നടക്കുന്ന മലയാളിക്ക് ഒരിക്കലും മറക്കാനാകില്ല സാഗരങ്ങളെ പാടിയുണര്‍ത്തിയ ബോംബെ രവിയെന്ന ആ മഹാവിസ്മയത്തെ...... 2012 മാര്‍ച്ച് ഏഴിന് മുംബൈയില്‍വെച്ച് അദ്ദേഹം അന്തരിച്ചു .